ക്വിസ് -പ്രവാചകന്മാര്‍
1. ആദ്യത്തെ നബി ആര്? A. ആദം നബി (അ) 2. മാതാവും പിതാവും ഇല്ലാത്ത നബി? A. ആദം നബി (അ) 3. ആദം എന്ന പദത്തിന് അര്‍ത്ഥം? A. തവിട്ട് നിറമുള്ളവന്‍ 4. ആദം നബി(അ)ന്റെ പത്‌നി? A. ഹവ്വാഅ് ബീവി 5. ആദ്യമനുഷ്യന്‍ ആദ്യം പറഞ്ഞ വാക്ക്? A. അല്‍ഹംദുലില്ലാഹ് 6. അസ്സലാമു അലൈക്കും എന്ന് ആദ്യം ചൊല്ലിയത് ആര്? A. ആദം നബി (അ) 7. നബി എന്ന അറബി പദത്തിന് മലയാളത്തില്‍ സമാന്യമായി നല്‍കുന്ന പദം? A. പ്രവാചകന്‍ 8. ആദം നബി(അ) ഭൂമിയില്‍ ആദ്യമായി പാദമൂന്നി എന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലം? A. സിലോണ്‍ (ദജ്‌ന) 9. ആദം നബി(അ)ന്റെ വയസ്സ് ? A. 960 10. ആദം നബി(അ)ന്റെ ഖബ്‌റ് എവിടെ? A. മക്കയിലെ ജബല്‍ അബീഖുബൈസിന് മുകളില്‍ 11. ഹവ്വാബീവി(റ) വഫാത്തായതും ഖബ്‌റടക്കപ്പെട്ടതും എവിടെ? A. ജിദ്ദ 12. ആദം നബി(അ)ന്റെ മക്കളില്‍ ഒറ്റക്കുട്ടിയായി ജനിച്ചത്? A. സീസ്(അ) 13. ഏടുകള്‍ നല്‍കപ്പെടുകയും എന്നാല്‍ ഖുര്‍ആനില്‍ പേര് പറയപ്പെടാതിരിക്കുകയും ചെയ്ത നബി? A. സീസ്(അ) 14. ആദം നബി(അ)ന് നല്‍കപ്പെട്ട ഏടുകള്‍ എത്ര? A. 1 0 15. ശീസ് നബി(അ)ന് നല്‍കപ്പെട്ട ഏടുകള്‍ എത്ര? A. 50 16. ആദം നബി(അ)ന്റെ പേര് ഖുര്‍ആനില്‍ ...